Breaking News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: നാട്ടക്കൽ സ്വദേശിയായ 18 കാരനെതിരെ വെള്ളരിക്കുണ്ട് പോലീസ് പോക്സോ കേസെടുത്തു


വെള്ളരിക്കുണ്ട്: പ്രായപൂർത്തിയാവാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ പ്രതിയായ നാട്ടക്കൽ സ്വദേശിയായ പതിനെട്ടുകാരനെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പെൺകുട്ടിയേയും കൊണ്ട് പതിനെട്ടുകാരൻ നാടുവിടാൻ ശ്രമിക്കുന്നതിനിടയിൽ വെള്ളരിക്കുണ്ട് എസ്.ഐ വിജയകുമാറും സംഘവും നടത്തിയ സമയോചിത ഇടപെടലിലൂടെ പ്രതിയെ പിടികൂടി പെൺകുട്ടിയെ മോചിപ്പിച്ച് സുരക്ഷിതയായി വീട്ടിലെത്തിച്ചു.  മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വെള്ളരിക്കുണ്ടിൽ വച്ച് തന്നെ പിടികൂടിയത്.

അന്വേഷണ സംഘത്തിൽ ഏ.എസ്.ഐ സജി ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സരിത ,നൗഷാദ് ,റെജി കുമാർ, സിവിൽ പോലീസ് ഓഫീസർ സനൂപ്, ഹോം ഗാർഡ് ഗോപിനാഥൻ എന്നിവർ ഉണ്ടായിരുന്നു.

 പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

No comments