Breaking News

സുള്ള്യയിൽ യുവമോർച്ച ജില്ലാ സെക്രട്ടറി വെട്ടേറ്റ് മരിച്ചു


കാസർകോട് :കർണാടകയിലെ ദക്ഷിണ കന്നട ജില്ല  യുവമോർച്ച ജില്ലാസെക്രട്ടറി 

 പ്രവീൺ നെട്ടാറു( 26) ആണ് കൊല്ലപ്പെട്ടത്, കടയടക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു, ബെല്ലാരി നെട്ടാരു സ്വദേശിയാണ് പ്രവീൺ, ബെല്ലാരെയിലെ അക്ഷയ പൗൾട്രി ഫാമിന്റെ ഉടമയായ പ്രവീൺ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. കടയുടെ ഷട്ടർ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടുപേർ പ്രവീണിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ആക്രമണത്തിനുശേഷം ഇവർ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിമധ്യേ മരണപ്പെട്ടതായാണ് വിവരം. സംഭവത്തിൽ ബെല്ലാരെ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെല്ലാരെ നഗരത്തിൽ പോലിസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

No comments