Breaking News

'വെള്ളരിക്കുണ്ട് ആസ്ഥാനമായി പുതിയ നിയമസഭാ മണ്ഡലം രൂപവല്ക്കരിക്കണം': കസ്ബ യുവജന കേന്ദ്രം


വെള്ളരിക്കുണ്ട്: അടുത്ത മണ്ഡല പുന:ക്രമീകരണത്തിൽ വെള്ളരിക്കുണ്ട് ആസ്ഥാനമായി മലയോര നിയമസഭാ മണ്ഡലം രൂപവല്ക്കരിക്കണമെന്ന ആവശ്യം ഉയർന്നു.

ഇതു സംബന്ധിച്ച പ്രമേയം വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രം  നിർവഹക സമിതി അംഗീകരിച്ചു.   

വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ ഏഴു  പഞ്ചായത്തുകൾ ചേർത്ത് ഒരൊറ്റ നിയമസഭാ മണ്ഡലം എന്ന ആശയം പ്രാവർത്തികമായാൽ ദളിത്-ആദിവാസി വിഭാഗങ്ങളും തിരുവതാംകൂർ കുടിയേറ്റക്കാരും കർഷകരും കൂടുതലായി നിവസിക്കുന്ന ഈ പ്രദേശത്തിൻ്റെ വികസന രംഗത്ത് വൻ മാറ്റങ്ങൾക്ക് അവസരമൊരുങ്ങും

ജില്ലയിലെ ഏറ്റവും വലിയ ദളിത് - ആദിവാസി - വന - കാർഷിക മേഖലയാണ് ഇത്. ഈ വിഭാഗങ്ങളുടെ ശബ്ദവും സംസ്കാരവും  ഭരണതലത്തിൽ സത്വരവും സജീവവുമാക്കാൻ സ്വന്തമായ നിയോജക മണ്ഡലവും സമാജികനും ഉണ്ടാവുന്നത് ഏറെ സഹായകമാകും

യോഗത്തിൽ ജോർജുകുട്ടി തോമസ് മാടപ്പള്ളി അധ്യക്ഷത വഹിച്ചു.  എം.പി.രാജൻ നാട്ടക്കൽ, സി.കെ.ബാലകൃഷ്ണൻ കൊന്നക്കാട്, ഗോപിനാഥൻ എ പുഞ്ച ,ആൻ്റണി ആക്കൽ, മഞ്ചുനാഥ് കാമത്ത് എന്നിവർ സംസാരിച്ചു.

No comments