Breaking News

ടെലികോം മേഖലയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ തൊഴിൽ-സംരംഭകത്വ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിന് TSSC യും Britco & Britco യും കൈകോർക്കുന്നു


സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രത്യേക ടെലികോം കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനായി സ്കിൽ അധിഷ്ഠിത സംഘടനയായ TSSC,   കേരളം ആസ്ഥാനമായ Britco & Bridco യുമായി   കൈ കോർത്തു. NEP 2020-യുടെ  ലക്ഷ്യങ്ങൾക്ക് അനുസൃതമായ  കോഴ്സുകൾ നൽകുകയും വിദ്യാർത്ഥികൾക്ക് സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിനോ പ്രശസ്ത സ്ഥാപനങ്ങളിൽ  ജോലി നേടുന്നതിനോ ഉള്ള അവസരം  നൽകുകയും  ചെയ്യുന്ന ദൗത്യമാണ് ഈ   പാഠ്യപദ്ധതിയിലൂടെ വിഭാവനം  ചെയ്യുന്നത് . പരമ്പരാഗത ബിരുദം അല്ലെങ്കിൽ ഡിപ്ലോമയ്ക്കൊപ്പം ഈ പഠന രീതിയിലൂടെ ലഭ്യമാകുന്ന സ്കിൽ സ്കോറിംഗ് സംവിധാനം അവർക്ക് ആധുനിക തൊഴിലും സംരംഭകത്വ അവസരങ്ങളും ഉറപ്പ് നൽകുന്നു.

പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥി  രണ്ടു  വർഷത്തെ  കോഴ്സ് പഠിക്കുകയാണെങ്കിൽ ടെക്നിക്കൽ സർട്ടിഫിക്കേഷ നു  പുറമെ Sales and Marketting  അഭിരുചിയിലും  മാനേജ്മന്റ് അഡ്മിനിസ്ട്രേഷൻ   പരിശീലനവും പരീക്ഷയും നടത്തി NSQF സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് നൽകും.  ഇത്  ഗൾഫ് രാഷ്ട്രങ്ങൾക്ക് പുറമെ  യൂറോപ്പ് മുതലായ വിദേശരാഷ്ട്രങ്ങളിലും മൊബൈൽ ഫോൺ മേഖലയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനുള്ള അവസരം നൽകുന്നു.      

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിയെ ഏറ്റവും പുതിയ നിലവാരമുള്ള ടെക്നിക്കൽ കോഴ്സ് നൽകി ഇന്ത്യയിലും വിദേശത്തും പ്ലേസ്മെന്റും എന്റർപ്രെനീയർഷിപ്പും നൽകുന്ന Britco & Bridco  രീതി മറ്റു മേഖലകളിൽ കൂടി നടപ്പാക്കാൻ ശ്രമിക്കും എന്ന് TSSC CEO  അരവിന്ദ് ബാലി അറിയിക്കുകയുണ്ടായി. നൈപുണ്യ വികസനത്തിലും സംരംഭകരെ വാർത്തെടുക്കുന്നതിലും   Britco & Bridco പിന്തുടർന്ന് വരുന്ന പ്രവർത്തനങ്ങളെ വളരെ അടുത്ത് നിരീക്ഷിക്കുകയും , ഈ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയവും മാതൃകാപരമാണെന്നും,ഇതിന്റെ പ്രയോജനം ആസ്സാം, പഞ്ചാബ് പോലുള്ള മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു .

ഇരുപതോ മുപ്പതോ വര്ഷങ്ങള്ക്കു മുൻപ് വിദ്യാഭ്യാസ കാലഘട്ടത്തിൽ വളരെ കുറച്ചു പേർ മാത്രം ഇലക്ട്രോണിക്സ് പഠിച്ചാൽ മതിയായിരുന്നു . എന്നാൽ ഇന്ന് സമസ്ത മേഖലകളും ഇലക്ട്രോണിക്സ് വത്കരിക്കപ്പെടുമ്പോൾ എല്ലാ വിദ്യാർത്ഥികളും  , സ്കൂൾ ഹയർ സെക്കന്ററി തലങ്ങളിൽ  ഇലക്ട്രോണിക്സ് പഠിക്കുന്ന സംവിധാനം കൊണ്ടുവരണം .  ഇതിനായി Britco and Bridco , TSSC മുഖേന ശ്രമിക്കും. Britco & Bridco  ടെക്നിക്കൽ ട്രെയിനിങ് നു പുറമെ നിർമാണ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ചു ഇന്ത്യയെ ഒരു കയറ്റുമതി രാജ്യമായി ഉയർതുന്നതിൽ പങ്കു വഹിക്കും  എന്നും  Britco & Britco എം.ഡി മുത്തു കോഴിച്ചെന അറിയിച്ചു.

ടെലികോം മേഖലയിൽ വ്യവസായത്തിനായി ലോകോത്തര വൈദഗ്ധ്യമുള്ള മാനവവിഭവശേഷി വികസിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായി  ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് Telecom Sector Skill Council . ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെയും കീഴിൽ  സെല്ലുലാർ  ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ, നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.ഉയർന്ന നിലവാരമുള്ള നൈപുണ്യ വികസനം വഴി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 6.5 ലക്ഷത്തിലധികം ആളുകൾക്ക്  TSSC സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട് , കൂടാതെ രാജ്യത്തുടനീളമുള്ള  500 പരിശീലന സ്ഥാപനങ്ങളുടെ സഹകരണത്തോടെ  ആയിരത്തിൽ അധികം  പരിശീലന കേന്ദ്രങ്ങളുമായി പ്രതിബദ്ധതയോടെ മുന്നോട്ട് പോകുകയും ചെയ്യുന്നു.


1998 മുതൽ കേരളത്തിലെ കോട്ടക്കൽ ആസ്ഥാനമായി സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന ഒരു  കമ്പനിയാണ്  Britco & Bridco .വിദ്യാർത്ഥികൾക്ക് പരിശീലനം, വ്യാവസായിക പരിശീലനം , ദേശീയ അന്തർദേശീയ തലത്തിൽ പ്ലെയ്സ്മെന്റ്, തുടർ സംരംഭകത്വം എന്നിവ നൽകുന്നതിന് Britco & Bridco വിവിധ സ്ഥാപനങ്ങളെ  പിന്തുണയ്ക്കുന്നു. ഇന്ത്യയെ ഒരു കയറ്റുമതി രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ദീർഘകാല വീക്ഷണത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഭാവി നിർമ്മാതാവാകാൻ വിദ്യാർത്ഥികൾക്കിടയിൽ Britco & Bridco യിലെ പരിശീലന സമയത്തു തന്നെ   അവബോധം സൃഷ്ടിക്കുന്നു.

കേരളത്തിലെ വിവിധ നഗരങ്ങളിലും ഡൽഹിയിലെ കരോൾ ബാഗിലും Britco  & Bridco  ക്ക് സ്ഥാപനങ്ങളുണ്ട്. വരാനിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾ ഗുവാഹത്തി(അസം) ഹൈദരാബാദ് എന്നിവിടങ്ങളിലാണ്, ദുബായ്, ഈസ്റ്റ് ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഫ്രാഞ്ചൈസി പ്രവർത്തനങ്ങളുണ്ട്. TSSC ബ്രിറ്റ്കോ & ബ്രിഡ്കോയെ ഒരു അക്കാദമിക് പങ്കാളിയായി അംഗീകരിച്ചു.


TSSC CEO  അരവിന്ദ് ബാലി, Britco & Bridco  മാനേജിങ് ഡയറക്ടർ മുത്തു കോഴിച്ചെന, Britco & Bridco  എക്സിക്യൂട്ടീവ് ഡയറക്ടർ ഉണ്ണികൃഷ്ണൻ കിനാനൂർ, IMPT  ന്യൂഡൽഹി മാനേജിങ് ഡയറക്ടർ വിപിഎ കുട്ടി, എന്നിവർ പത്രസമ്മേളനത്തിൽ  പങ്കെടുത്തു.

No comments