Breaking News

വളപട്ടണം ഐഎസ് കേസ്; ഒന്ന്, അഞ്ച് പ്രതികൾക്ക് ഏഴ് വർഷം തടവ്, രണ്ടാം പ്രതിക്ക് ആറ് വർഷം


കൊച്ചി: വളപട്ടണം ഐഎസ് കേസില്‍ പ്രതികള്‍ക്ക് കൊച്ചി എന്‍ഐ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴ് വര്‍ഷം തടവും 50,000 രൂപയും, രണ്ടാം പ്രതിക്ക് മൂപ്പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. ചക്കരകല്ല് മണ്ടേരി മിഥിലജ്, ചിറക്കര യൂസഫ് എന്നിവരാണ് ഒന്നും അഞ്ചും പ്രതികള്‍. വളപട്ടണം ചെക്കിക്കുളം സ്വദേശി കെ വി അബ്ദുള്‍ റസാഖാണ് കേസിലെ രണ്ടാം പ്രതി. മൂവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടതായും കോടതി വിധിയില്‍ ചൂണ്ടികാട്ടിയിരുന്നു.

രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന് വേണ്ടി പോരാടാന്‍ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസിലെ മൂന്ന് പ്രതികളുടെയും വിചാരണ ഇതോടെ പൂര്‍ത്തിയായിരിക്കുകയാണ്.


No comments