Breaking News

ബളാൽ പഞ്ചായത്തിലെ സൗജന്യ കാർഷിക വൈദ്യുതി ഗുണഭോക്താക്കളുടെ യോഗം നാളെ


വെള്ളരിക്കുണ്ട് ; ബളാൽ പഞ്ചായത്തിൽ സൗജന്യ വൈദ്യുതി ഗുണഭോക്താക്കളായിട്ടുള്ള കർഷകരുടെ ഒരു അടിയന്തിര യോഗം നാളെ (16.7.2022, ശനിയാഴ്ച) ബളാൽ കൃഷി ഭവനിൽ വച്ചു ചേരുന്നതാണ്. നിലവിലെ ഗുണഭോക്താക്കളുടെ ഒരു സംഘം രൂപീകരിച്ചു  സംഘത്തിൽ അംഗങ്ങളായിട്ടുള്ളവർക്ക് മാത്രമായി സൗജന്യ വൈദ്യുതി പദ്ധതി നടപ്പിലാക്കുവാനാണ് നിർദ്ദേശം ഉള്ളത്. ആയതിനാൽ നിലവിൽ സൗജന്യ വൈദ്യുതി ഗുണഭോക്താക്കളായ എല്ലാ കർഷകരും യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സംഘത്തിൽ രജിസ്റ്റർ ചെയ്യാത്ത കർഷകരെ ടി പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതാണെന്ന് കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ അറിയിച്ചു.

No comments