Breaking News

'വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക' ജനാധിപത്യ മഹിളാ അസോസിയേഷൻ ബളാൽ വില്ലേജ് സമ്മേളനം എടത്തോട് നടന്നു


വെള്ളരിക്കുണ്ട്: അഖിലെന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ബളാൽ വില്ലേജ് സമ്മേളനം ജോസഫൈൻ നഗറിൽ ( ഇടത്തോട് മിൽമ ഹാൾ)നടന്നു .സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ഗൗരി ഉദ്ഘാടനം ചെയ്തു, സംഘാടകസമിതി ചെയർമാൻ മധു പണ്ടാരത്തിൽ, സ്വാഗതം പറഞ്ഞു, അനിത സുരേഷ് അധ്യക്ഷത വഹിച്ചു, ഏരിയാസെക്രട്ടറി ടി കെ ചന്ദ്രമ ടീച്ചർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൽ ചന്ദ്രിക, കെ രമണി,  പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് കെ സി സാബു, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു, അംബിക, അനിത, ലതിക, എന്നിവർ അടങ്ങിയ പ്രസിഡിയം, സമ്മേളന നടപടികൾ നിയന്ത്രിച്ചു, രക്തസാക്ഷി പ്രമേയം ശ്രീജ എം ആർ, അനുശോചന പ്രമേയം സിന്ധു സുരേഷ്, എന്നിവർ അവതരിപ്പിച്ചു,  വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്നും, ഒരു ഗൈനക്കോളജിനെ നിയമിക്കണം എന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു, ഭാരവാഹികൾ, ശ്രീജ എം ആർ സെക്രട്ടറി, അനിതാ സുരേഷ് പ്രസിഡണ്ട്, സജിനി ജനാർദ്ദനൻ  ട്രഷറർ. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ, അനു മരിയ, സെഫന എലിസബത്ത്, സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ തവണ രക്തം ദാനം നൽകിയ വെള്ളരിക്കുണ്ടിലെ  അബ്ദുൾ ബഷീർ, എന്നിവരെ ആദരിച്ചു, അനിത സുരേഷ് നന്ദി പറഞ്ഞു,

No comments