Breaking News

കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് ചെന്നടുക്കം ജീരകപ്പാറയിലെ മൂന്നാം ക്ലാസുകാരി


ഭീമനടി: കാൻസർ രോഗ ചികിത്സക്കിടെ മുടി നഷ്ടപ്പെട്ടു പോകുന്ന രോഗികൾക്ക് മുടി ദാനം ചെയ്ത് ശ്രദ്ധേയമാവുകയാണ് ഡിവൈഎഫ്ഐ ചെന്നടുക്കം യൂണിറ്റിലെ ജീരകപ്പാറ സ്വദേശിയും യൂണിറ്റ് അംഗവുമായ മധു വിന്റെ മകൾ മൃദുല. ചെറു പ്രായത്തിൽ തന്നെ മാതൃക പരമായ പ്രവർത്തനം ആണ് ബാലസഘം അംഗം കൂടി ആയ മൃദുലയുടേത്. ജീരകപാറയിൽ വെച്ച് നടന്ന ചടങ്ങിൽ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി വിപിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അനിത, രാകേഷ് പാറക്കടവ്, സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി സുനിൽ എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ ചെന്നടുക്കം യൂണിറ്റിന് വേണ്ടി യൂണിറ്റ് പ്രസിഡന്റ്‌ അഖില മൃദുലയുടെ മുടി ഏറ്റുവാങ്ങി.

No comments