Breaking News

കിനാനൂർ കരിന്തളം മണ്ഡലം മഹിളാ കോൺഗ്രസ് ഭാരവാഹിയായിരുന്ന ശ്രീജ ഉമേശൻ്റെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി


കോയിത്തട്ട : കിനാനൂർ കരിന്തളം മണ്ഡലം മഹിളാ കോൺഗ്രസ് ഭാരവാഹിയും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂരിന്റെ ഭാര്യയുമായ ശ്രീജ ഉമേശന്റെ അകാല നിര്യാണത്തിൽ മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി. ബാബു ചേമ്പേന അദ്ധ്യക്ഷനായി. ഡി സി സി പ്രസിഡന്റ് പി.കെ. ഫൈസൽ ഉൽഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ടി.പി ശാന്ത, കെ.പി. സി സി മെമ്പർ കെ.കെ.നാരായണൻ , സി.എം ഇബ്രാഹിം, രാഹുൽ പരപ്പ, എൻ.വിജയൻ, ശാന്തമ്മ ഫിലിപ്, വിനോദ് കുമാർ പള്ളയിൽ വീട്, പി.വി.സുരേഷ്, സി വിഭാവനൻ , സി.വി.ഗോപകുമാർ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മനോജ് തോമസ്, ശ്രീമതി ബിന്ദു, ചിത്രലേഖ കെ.പി , അന്നമ്മ മാത്യു, അഖിൽ അയ്യങ്കാവ്, അശോകൻ ആറളം, ഏ വി രാജൻ തുടങ്ങിയവർ സംസാരിച്ചു.

No comments