Breaking News

പുരോഗമന കലാസാഹിത്യ സംഘം എളേരി ഏരിയ കൺവെൻഷൻ കുന്നുംകൈയിൽ നടന്നു ജില്ലാ ജോ.സെക്രട്ടറി ഡോ.എൻ പി വിജയൻ ഉദ്ഘാടനം ചെയ്തു

ഭീമനടി: മനുഷ്യാവകാശ പ്രവർത്തനങ്ങളോടും പ്രവർത്തകരോടും കേന്ദ്ര ഭരണകൂടം സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളും അസഹിഷ്ണുതയും അവസാനിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം എളേരി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കുന്നുംകൈ ജിഎൽപി സ്കൂളിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ.എൻ പി വിജയൻ ഉദ്ഘാടനം ചെയ്തു. അനീഷ് വെങ്ങാട്ട് സംസ്ഥാന ശില്പശാല റിപ്പോർട്ടിങ് നടത്തി. കെ സി അനിൽകുമാർ അധ്യക്ഷനായി. കെ പി നാരായണൻ, പി കെ മോഹനൻ, എ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. കെ എൻ മനോജ് കുമാർ സ്വാഗതവും കെ പി ബൈജു നന്ദിയും പറഞ്ഞു

No comments