Breaking News

വിള ഇൻഷുറൻസിൽ ചേരാം പ്രധാനമന്ത്രി ഫസൽ ബീമായോജന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതി ഖാരിഫ് പ്രചാരണ ക്യാമ്പയിന്‌ ജില്ലയിൽ തുടക്കമായി കൂടുതൽ വിവരങ്ങൾക്ക് വെള്ളരിക്കുണ്ട് താലൂക്ക് 9946780991



കാസർകോട്‌ : പ്രധാനമന്ത്രി ഫസല്‍ ബീമായോജന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി ഖാരിഫ് പ്രചാരണ ക്യാമ്പയിന്‌ ജില്ലയില്‍ തുടക്കമായി. പ്രചാരണ വാഹനം കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളാ ബാങ്ക് മാനേജർ ടി രാജൻ അധ്യക്ഷനായി. അജിത്ത് സംസാരിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണാറാണി സ്വാഗതവും ഡെപ്യൂട്ടറി ഡറക്ടർ എൻ മീര നന്ദിയും പറഞ്ഞു.
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതിക്കാണ് ജില്ലയിൽ ഊന്നൽ നൽകുന്നത്. വെള്ളപ്പൊക്കം, മണ്ണിടിച്ചൽ, ശക്തിയായ കാറ്റ്,(കുരുമുളക്, കൊക്കൊ, വാഴ, കവുങ്ങ് എന്നീവിളകൾക്ക് മാത്രം) കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാണ്. നഷ്ടം സംഭവിച്ച് 72 മണിക്കുറിനുള്ളിൽ വായ്പ എടുത്ത ബാങ്കിനെയോ കൃഷി ഭവനെയോ അറിയിക്കണം. പദ്ധതിയിൽ ചേരാനുള്ള അവസാന തിയതി 31. ഫോൺ: ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്ക് 9946780991, കാസർകോട്, മഞ്ചേശ്വരം 9497167066.



No comments