Breaking News

'അഗതികൾക്ക് റേഷനും ക്ഷേമ പെൻഷനും പുനരാരംഭിക്കണം': കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ


വെള്ളരിക്കുണ്ട്: സംസ്ഥാനത്തെ അഭയ കേന്ദ്രങ്ങള്‍ക്കും ബാലഭവനുകളിലേക്കും പൊതുവിതരണ വകുപ്പ് സൗജന്യ നിരക്കില്‍ നല്‍കിവരുന്ന അരിയുടെയും ഗോതമ്പിന്റെയും വിതരണം നിര്‍ത്തലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തില്‍  തലശ്ശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ പ്രതിഷേധിച്ചു. സംസ്ഥാനത്തെ പതിനെണ്ണായിരത്തോളം ബാലഭവനുകളിലെയും വൃദ്ധസദനങ്ങളിലേയും ഒരുലക്ഷത്തോളം അന്തേവാസികളെ പട്ടിണിയിലാക്കുന്ന തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തീരുമാനം സര്‍ക്കാന്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, ഗ്ലോബല്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ സിജോ അമ്പാട്ട്, യൂത്ത് കൗണ്‍സില്‍ രൂപതാ കോഓര്‍ഡിനേറ്റര്‍മാരായ ജിജോ കണ്ണംകുളം, ടോം ജോസ്, സിജോ കണ്ണേഴത്ത്, സനീഷ് ഔസേപ്പ്, ഷോബി നടുപ്പറമ്പില്‍, ടോണി ചെപ്പുകാലായില്‍, മരിയ പുത്തൻപുരയില്‍, അതിരൂപത  പ്രസിഡന്റ്‌ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം എന്നിവര്‍ സംസാരിച്ചു.

No comments