Breaking News

കർണാടകയിൽ ട്രക്ക് പാസഞ്ചർ വാഹനത്തിൽ ഇടിച്ച് കയറി അപകടം; ഒമ്പത് പേർ മരിച്ചു, 14 പേർക്ക് പരുക്ക്


ബെംഗളൂരു: കര്‍ണാടകയിലെ തുമാകുറില്‍ ട്രക്ക് പാസഞ്ചര്‍ വാഹനത്തിലിടിച്ച് ഒമ്പത് പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. പാസഞ്ചര്‍ വാഹനത്തില്‍ റായ്ച്ചൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ദിവസ വേതന തൊഴിലാളികളാണ് മരിച്ചത്. മൂന്ന് സ്ത്രീകളും നാല് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരണപ്പെട്ടത്. 12 പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തില്‍ 24 പേരാണ് ഉണ്ടായിരുന്നത്. പാസഞ്ചര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കവെ ആയിരുന്നു അപകടം സംഭവിച്ചത്.

പരുക്കേറ്റവരെ തുമാകുര്‍ ജില്ലാ ആശുപത്രിയിലും സിറ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

No comments