Breaking News

10 ഗ്രാം എം.ഡി.എം.എയുമായി 3 പേർ പിടിയിൽ. 15 കേസുകൾ റെജിസ്റ്റർ ചെയ്ത് ബേക്കൽ പോലീസ്


ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഐ.പി.എസിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി ബേക്കല്‍ പോലീസ് സബ് ഡിവിഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ബുധനാഴ്ച രാത്രി മുതല്‍ രാവിലെ വരെ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ മാത്രം 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു . ഉദുമ പടിഞ്ഞാര്‍, പള്ളം എന്നിവിടങ്ങളില്‍ നിന്നായി വില്പനക്കെത്തിച്ച 10 ഗ്രാം എം ഡി എം എ പിടികൂടുകയും ഷാജഹാന്‍ (33) കീഴൂര്‍, മുഹമ്മദ് ഖൈസ് (31), ബണ്ടിച്ചാല്‍ തെക്കില്‍ , മൊയ്ദീന്‍ ജാസിദ് (34) കൂവത്തൊട്ടി, കളനാട് എന്നിവരെ അറസ്റ്റ് ചെയ്യുകയും കൂടാതെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് ബീഡി വലിച്ച മറ്റ് 3 പേരെ പിടികൂടി കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. മിന്നല്‍ പരിശോധനയില്‍ ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യു പി, എസ് ഐ രജനീഷ് എം, എസ് ഐ ജയരാജന്‍ എസ് സി പി ഒ മാരായ സുധീര്‍ ബാബു, സനല്‍ സി.കെ, സനീഷ് കുമാര്‍ സി പി ഒ മാരായ സുരേഷ്, സന്തോഷ്, നിതിന്‍ എന്നിവരും ഉണ്ടായിരുന്നു. ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി നാളിതുവരെ ബേക്കല്‍ സബ്ഡിവിഷന്‍ പോലീസ് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 2 കിലോ കഞ്ചാവും 30 ഗ്രാം എം.ഡി.എം.എയും പിടികൂടിയതില്‍ 7 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

No comments