Breaking News

അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ സപ്താഹത്തിന്റെ ഭാഗമായി തുളസീവനം ഒരുക്കി ചിറ്റാരിക്കൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ആദ്യ തൈ നട്ട് തുടക്കം കുറിച്ചു


വെള്ളരിക്കുണ്ട് : അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ഡിസംബർമാസത്തിൽ നടക്കുന്ന ഭാഗവത സപ്താഹത്തിന്റെ ഭാഗമായി തുളസിവനം  ഒരുക്കി. 

ശ്രീകോവിലിന് പുറത്തെ ക്ഷേത്രമതിലിനകത്ത്‌ പ്രത്യേകം ഒരുക്കിയ സ്ഥലത്താണ് 500 ഓളം തുളസിതൈകളാണ്  വച്ചു പിടിപ്പിച്ചത്.

സപ്താഹവേദിയിലെ അർച്ചനയ്ക്ക് ആവശ്യമായ തുളസിദളങ്ങൾ ശേഖരിക്കുക എന്നതിലുപരി നിരവധി ഔഷധ മൂല്യങ്ങൾ ഉള്ള തുളസി ചെടികൾ ക്ഷേത്രദർശനത്തിന് എത്തുന്നവർക്ക് വിശ്വാസത്തിന്റെ ജീവവായുകൂടി നൽകുകഎന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്ര കമ്മറ്റിയും സപ്താഹ കമ്മറ്റിയും മാതൃ സമിതിയും ചേർന്ന്  തുളസിവനം ഒരുക്കിയത്.
പവിത്രമായ ചടങ്ങിൽ ക്ഷേത്രമേൽ ശാന്തി ജഗതീഷ് മന്നോളി താഴ നിലവിളക്ക് കൊളുത്തി തുളസി വനത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ചിറ്റാരിക്കൽ ഇൻസ്പെക്റ്റർ രഞ്ജിത്ത് രവീന്ദ്രൻ തുളസി ചെടി നട്ടു കൊണ്ട് പുണ്യം പാവനം തുളസി വനം ഉത്ഘാടനം ചെയ്തു.

ക്ഷേത്രകമ്മറ്റി വൈസ് പ്രസിഡന്റ് പുഴക്കരകുഞ്ഞിക്കണ്ണൻ നായർ അധ്യക്ഷതവഹിച്ചു.
ജില്ലാ ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വിശ്വനാഥ്‌ മുഖ്യപ്രഭാഷണം നടത്തി
പരപ്പബാലൻ മാസ്റ്റർ. ടി. പി. രാഘവൻ,മാതൃ സമിതി പ്രസിഡന്റ് ശ്യാമളാകുമാരി, ഹരീന്ദ്രനാഥ്‌ നാട്ടക്കൽ,ജി. വേണുഗോപാൽ  എന്നിവർ പ്രസംഗിച്ചു. പി.ജിവിനോദ് സ്വാഗതവും സജി മാബ്രയിൽ നന്ദിയും പറഞ്ഞു.
സപ്താഹത്തിന്റെ ഭാഗമായി വിവിധപ്രാദേശങ്ങളിൽ രൂപീകരിച്ച എട്ട് മാതൃ സമിതി അംഗങ്ങളും വിശ്വാസികളായ അമ്മമാരും ക്ഷേത്ര ശ്രീകോവിലിന് പുറത്തെ പ്രത്യേകം ഒരുക്കിയ പുണ്യസ്ഥലത്ത്‌ തുളസി തൈകൾ വച്ചു പിടിപ്പിച്ചു

No comments