Breaking News

നീലേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട: രണ്ട് പേർ അറസ്റ്റിൽ


നീലേശ്വരം: നീലേശ്വരത്തു വൻ മയക്കുമരുന്ന് വേട്ട .ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പി എസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലീൻ കാസറഗോഡ് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം ഇൻസ്‌പെക്ടർ കെ.പി ശ്രീഹരി, എസ്.ഐ ശ്രീജേഷ്.കെ എന്നിവരുടെ നേതൃത്വത്തിൽ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തു നടത്തിയ റൈഡിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം MDMA, 2 കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി 2 പേർ അറസ്റ്റിൽ.

മാടായി സ്വദേശി നിഷാം.എ (32), തോട്ടട എടക്കാട് സ്വദേശി മുഹമ്മദ്‌ താഹ.ടി (20) എന്നിവർ ആണ് അറസ്റ്റിൽ ആയത്. പോലീസ് സംഘത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കുഞ്ഞബ്ദുള്ള, പ്രദീപൻ, ഗിരീശൻ എംവി, സിവിൽ പോലീസ് ഓഫീസർമാരായ പ്രബീഷ് കുമാർ, അമൽ, രാമചന്ദ്രൻ, ഷൈജു എന്നിവർ ഉണ്ടായിരുന്നു

No comments