Breaking News

കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ വ്യവസായ വാണിജ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ലോൺ - ലൈസൻസ് - സബ്സിഡി മേള നടത്തി


അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ വ്യവസായ വാണിജ്യ വകുപ്പിൻ്റെ നേതൃത്ത്വത്തിൽ ലോൺ - ലൈസൻസ് - സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശ്രീജ പി ഉദ്ഘാടനം നിർവഹിച്ചു, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പി ഗോപാല കൃഷ്ണൻ അധ്യക്ഷനായി, പഞ്ചായത്ത് സെക്രട്ടറി ശ്രീ  ജോസഫ് എം ചാക്കോ ആശംസകൾ അറിയിച്ചു, പരപ്പ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീ പ്രഭു റ്റി സ്വാഗതവും, വ്യവസായ വകുപ്പ് ഇന്റേൺ ശ്രീ അഖിൽ കെ നന്ദിയും പറഞ്ഞു. ചടങ്ങിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപറേഷൻ, കുടുംബ ശ്രീ,   തായന്നൂർ സർവീസ് സഹകരണ ബാങ്ക്, പനത്തടി സർവീസ് സഹകരണ ബാങ്ക്, പൂതങ്ങാനം സർവീസ് സഹകരണ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്  പ്രതിനിധികൾ സേവനങ്ങൾ ലഭ്യമാക്കി. സംരംഭകരുമായി ഡിപ്പാർട്മെന്റ് പ്രതിനിധികളും , ബാങ്കുകളും സംവദിച്ചു. പി.എം.ജി.പി , മാർജിൻ മണി ഗ്രാന്റ്, ഇ. എസ്.എസ് സ്കീമിൽ അർഹമായവർക്ക് അപേക്ഷ നൽകാനുള്ള നടപടികൾ ആരംഭിച്ചു.  ചടങ്ങിൽ ബാങ്ക് ഓഫ് ബറോഡ കോട്ടപ്പാറ 8 ലക്ഷം രൂപയുടെ ലോൺ സാംഗ്‌ഷൻ ലെറ്റർ കൈമാറി. നാളെ ഉദ്ഘാടനം ചെയ്യുന്ന ഗ്രാമിക ഓയിൽ ആൻഡ് ഫ്ളോർ മില്ലിന് ഉൾപെടെ 2 കെ സ്വിഫ്റ്റ് ലൈസൻസ് കൈമാറി, കൂടാതെ fssai, ഉദ്ധ്യം രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളും നൽകി.

No comments