Breaking News

ലോൺ ലൈസൻസ് സബ്സിഡി മേള ബളാൽ പഞ്ചായത്തിൽ ഓഗസ്റ്റ് 10നും, വെസ്റ്റ് എളേരി , ഈസ്റ്റ് എളേരി പഞ്ചായത്തുകളിൽ 12 നും നടക്കും

പരപ്പ: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെയും,വിവിധ ബാങ്കുകളുടെയും സഹകരണത്തോടെ ലോൺ,ലൈസൻസ്, സബ്‌സിഡി മേള സംഘടിക്കുന്നു.ജില്ലാ വ്യവസായ കേന്ദ്രവും ലീഡ് ബാങ്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ്ണ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലോൺ / ലൈസൻസ്/സബ്സിഡി മേളയിൽ  ബാങ്ക് പ്രതിനിധികൾ,വിവിധ വകുപ്പുകളുടെ പ്രതിനിധികൾ,വ്യവസായ വകുപ്പിൻ്റെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നു.

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വായ്പ,സബ്സിഡി,KSWIFT,ഉദ്യം എന്നിവ ലഭ്യമാകാനുള്ള നടപടിക്രമങ്ങൾ മനസിലാക്കാനും ബാങ്കിൻ്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും.


ബളാൽ ഗ്രാമപഞ്ചായത്തിൽ    10/08/2022 ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത്‌ ഹാളിൽ

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.

8281740471

(ഇന്റേൺ ബളാൽ ഗ്രാമപഞ്ചായത്ത് )


ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ    12/08/2022 വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് പഞ്ചായത്ത്‌ ഹാളിൽ വച്ച് നടത്തപ്പെടുന്നു. 

8547221083

(ജില്ലാവ്യവസായകേന്ദ്രം ഇന്റേൺ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് )


വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ    12/08/2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത്‌ ഹാളിൽ വച്ച് നടത്തപ്പെടുന്നു. 

6282957641

(ജില്ലാവ്യവസായകേന്ദ്രം ഇന്റേൺ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ) 

No comments