Breaking News

ഗോത്ര പൈതൃകത്തിൻ്റെ നേർക്കാഴ്ച്ചയായി വെസ്റ്റ് എളേരി ഭീമനടിയിൽ കുടുംബശ്രീ സംഘടിപ്പിച്ച ട്രൈബൽ ഫെസ്റ്റ്



ഭീമനടി: ആദിവാസി വിഭാഗങ്ങളുടെ കലാ സാംസ്കാരിക പൈതൃകം സാക്ഷ്യപ്പെടുത്തി വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയിൽ കുടുംബശ്രീ ട്രൈബൽ ഫെസ്റ്റ് സംഘടിപ്പിച്ചു. ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനാണ് ട്രൈബൽ ഫെസ്റ്റ് നടത്തിയത്. പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മോഹനൻ അധ്യക്ഷയായി.

ആദിവാസി തനത് കലാപരിപാടികൾ, കോൽക്കളി ,മങ്ങലം കളി, ആദിവാസി വായ്‌ത്താരി പാട്ടുകൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി. പരമ്പരാഗത ആദിവാസി ഉത്പന്ന പ്രദർശനവും , കുടുംബശ്രീ സംരംഭങ്ങളുടെ വിപണന മേളയും നടത്തി. ഹൊസ്ദുർഗ് മുൻ എം എൽ എ എം കുമാരനെ ചടങ്ങിൽ ആദരിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ഡി.വൈ എസ് പി ഡോ. വി. ബാലകൃഷ്ണൻ , ഡോ. വി ബാലൻ എന്നിവർ മുഖ്യപ്രഭാഷകരായി. കുടുംബശ്രീ ഡി പി എം പി. രത്നേഷ് പദ്ധതി വിശദീകരിച്ചു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത് , വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോളിക്കുട്ടി പോൾ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി വി. അഖില, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ തങ്കച്ചൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.വി.രാജേഷ്, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി. രാജീവൻ , കുടുംബശ്രീ എഡിഎംസിമാരായ ഡി. ഹരിദാസ് , പ്രകാശൻ പാലായി, വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി സി.കെ പങ്കജാക്ഷൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.ജെ . പോൾ, ഭീമനടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ സി ബാബു, സി ഡി എസ് വൈസ് ചെയർ പേഴ്സൺ കെ.വി പ്രമീള തുടങ്ങിയവർ പങ്കെടുത്തു.കുടുംബശ്രീ എ.ഡി.എംസി. ഡി.എച്ച് ഇക്ബാൽ സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ സൗദാമിനി നന്ദിയും പറഞ്ഞു.

No comments