Breaking News

കുരുന്നുകൾക്ക് വായിച്ചു വളരാം.. ബിരിക്കുളം സ്ക്കൂളിൽ 'എഴുത്തുപെട്ടി' പദ്ധതി യാഥാർത്ഥ്യമായി


ബിരിക്കുളം: കുട്ടികളുടെ വായനശീലം പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച എഴുത്തുപെട്ടി പദ്ധതി ബിരിക്കുളം പി.ജി.സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ബിരിക്കുളം.എ.യു.പി.സ്ക്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറി.എ.ആർ.സോമൻ മാസ്റ്റർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ എ. ആർ.വിജയകുമാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.വായനശാല സെക്രട്ടറി സനോജ് കുമാർ യു.എൻ സ്വാഗതം പറഞ്ഞു.  പി.ടി.എ. പ്രസിഡണ്ട് എം.ശശിധരൻ, വിദ്യാരംഗം സ്ക്കൂൾ കോ- ഓർഡിനേറ്റർ അനിത ടീച്ചർ, മാതൃസമിതി പ്രസിഡണ്ട് ജോൽസ്ന കെ.വി, വായനശാല വൈസ് പ്രസിഡണ്ട് എ.വി.ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വായനശാല ജോ.സെക്രട്ടറി ജ്യോതിഷ ഷാജീന്ദ്രൻ നന്ദി രേഖപ്പെടുത്തി

No comments