Breaking News

വിവാദങ്ങൾ ഏറ്റു; 'ന്നാ താൻ കേസ് കൊട്' കുഞ്ചാക്കോ ബോബന്റെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രം തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം അടുത്ത കാസർകോടൻ ഹിറ്റ് സിനിമാക്കാരുടെ ഭാഗ്യലൊക്കേഷനായി ഇനി കാസർഗോഡ് ജില്ലയും



കുഞ്ചാക്കോ ബോബൻ നായകനായ ആക്ഷേപഹാസ്യ കോർട്ട് റൂം ഡ്രാമ ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. ഇന്നലെ(ഓഗസ്റ്റ് 11) തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച കളക്ഷൻ ആണ് നേടുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണ് ന്നാ താൻ കേസ് കൊട് നേടിയിരിക്കുന്നത്. 1.25 കൊടി രൂപയാണ് ആദ്യ ദിനത്തിൽ ചിത്രത്തിന്റെ കളക്ഷൻ. വിവാദങ്ങൾക്കിടയിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 'തിയേറ്ററുകളിലേയ്ക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പത്രപ്പരസ്യ വാചകമാണ് വിവാദത്തിന് വഴിവച്ചത്. റോഡിലെ കുഴി ചർച്ചയായിരിക്കുന്ന സാഹചര്യങ്ങൾക്കിടെ വന്ന പത്രപ്പരസ്യത്തെ ഇടത് സൈബർ വിങ്ങുകൾ രാഷ്ട്രീയ വത്കരിക്കുകയും ചിത്രം ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഗായത്രി ശങ്കറാണ് നായിക. ഗായത്രി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്‌സ്'എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിള്ളത്. കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സൂപ്പർ ഹിറ്റ്‌ സിനിമകളായ തൊണ്ടിമുതലും ദൃസാക്ഷിയും, തിങ്കളാഴ്ച നിശ്ചയം എന്നി സിനിമകളുടെ ലൊക്കേഷനും കഥാപരിസരവും കാസർഗോഡ് ജില്ല ആയിരുന്നു.ശേഷം ഹിറ്റ്‌ ആവുന്ന അടുത്ത കാസർഗോഡൻ ചലച്ചിത്രമാണ് ന്നാ താൻ കേസ് കൊട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


No comments