Breaking News

വെള്ളരിക്കുണ്ടിൽ ബൂത്ത് പരിധിയിലെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ച് കോൺഗ്രസ്


വെള്ളരിക്കുണ്ട്: കിനാനൂർ കരിന്തളം 182, 183 ബൂത്ത് കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ വച്ച് എസ്എസ്എൽസി പ്ലസ് ടു മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും ആദരിച്ചു. ഉപഹാരങ്ങളോടൊപ്പം മധുരപലഹാരങ്ങളും  വിതരണം ചെയ്ത  ആദരിക്കൽ ചടങ്ങിൽ

ബിജി കിഴക്കുംകര അധ്യക്ഷത വഹിച്ചു.  മണ്ഡലം പ്രസിഡൻറ് ഉമേശൻ വേളൂർ ഉദ്ഘാടനം ചെയ്തു. ബാബു കോഹിനൂർ, സിൽവി ജോസഫ്, ജോസ് പനക്കാത്തോട്ടം, ബെന്നി പ്ലാമൂട്ടിൽ  എന്നിവർ പ്രസംഗിച്ചു ജോസ് ചുമലപറമ്പിൽ നന്ദി രേഖപ്പെടുത്തി. പന്ത്രണ്ടോളം കുട്ടികളെ ചടങ്ങിൽ ആദരിച്ചു.

No comments