Breaking News

'റാണിപുരത്തേക്ക് കൂടുതൽ ബസുകൾ അനുവദിക്കണം': റാണിപുരം ന്യൂസ്' വാട്സാപ്പ് കൂട്ടായ്മയുടെ നാലാം വാർഷിക സംഗമം നടന്നു


പനത്തടി : റാണിപുരം ന്യൂസ് വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ നാലാം വാര്‍ഷികവും അംഗങ്ങളുടെ സംഗമവും റാണിപുരത്ത് വെച്ച് നടന്നു. സിനിമാ താരം കൂക്കള്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് അഡ്മിന്‍ എസ്. മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് മെമ്പര്‍ കെ.ജെ.ജെയിംസ്, അഡ്വ.ബി. മോഹന്‍ കുമാര്‍ , കെ.ബാലകൃഷ്ണന്‍ അടോട്ടുകയ, സെബാന്‍ കാരകുന്നേല്‍, അജി ജോസഫ്, ജോര്‍ജ് ഐസക്ക്, പി.എന്‍. സുനില്‍കുമാര്‍ , ജി. സുരേന്ദ്രന്‍,പി.നിര്‍മ്മല, കെ.എം. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇക്കോ ടൂറിസം കേന്ദ്രമായ റാണിപുരത്ത് പരിസ്ഥിതി സംരംക്ഷിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കൂടുതല്‍ കെ.എസ്. ആര്‍ ടി.സി ബസുകള്‍ സര്‍വീസ് നടത്തണമെന്നും റാണിപുരം ന്യൂസ് വാട്ട്‌സ് ആപ്പ് കൂട്ടായ്മ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.

No comments