Breaking News

ബേക്കൽ പോലീസ് ചെർക്കാപ്പാറയിൽ നിന്നും 2 കിലോ കഞ്ചാവ്‌ പിടിച്ചു

 


കാഞ്ഞങ്ങാട് : ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ  നേതൃത്വത്തിൽ നടക്കുന്ന  “ക്ലീൻ കാസറഗോഡ്” ന്റെ ഭാഗമായി ബേക്കൽ ഡി വൈ എസ് പി സി കെ  സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു പി, എസ് ഐ  രജനീഷ് എം എന്നിവരുടെ നേതൃത്വത്തിൽ ചെർക്കപ്പാറ രാരപ്പനടുക്കം കോളനിയിൽ 

അസ്ഹറുദ്ദീൻ (22) S/o കുഞ്ഞഹമ്മദ് ന്റെ വീട്ടിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി, കേസിൽ നാച്ചു എന്ന് വിളിക്കുന്ന നാസർ (20) S/o മൊയ്‌ദീൻ, കുണിയ അറസ്റ്റിൽ ആയി. അസ്രു എന്ന് വിളിക്കുന്ന അസ്ഹറുദ്ദീൻ(22) S/o കുഞ്ഞഹമ്മദ് നെ തിരയുന്നു. കഞ്ചാവ് പിടിച്ച സംഘത്തിൽ എസ് ഐ  രാജീവൻ കെ വി, എ എസ് ഐ  രാജൻ, എസ് സി പി ഒ  സന്തോഷ്‌, ഡ്രൈവർ സി പി ഒ  അജീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. ചെർക്കാപ്പാറ കോളനിയിൽ യുവാക്കളെ കഞ്ചാവിന് അടിമകളാക്കി  സംഘം വില്പന നടത്തി വരികയായിരുന്നു.പുറത്തു നിന്നും ധാരാളം ആൾക്കാർ കഞ്ചാവ് ഉപയോഗിക്കാൻ ഇവിടെ എത്തിയിരുന്നതായും പരിസരവാസികൾ പറയുന്നു.



No comments