Breaking News

വികസന പദ്ധതി തുക വെട്ടിക്കുറക്കുന്നുവെന്ന് ആരോപിച്ച് കോടോംബേളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി


അട്ടേങ്ങാനം: വികസന പദ്ധതി തുക വെട്ടിക്കുറക്കുന്നതിനെതിരെ കോടോംബേളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ബി.പ്രദീപ് കുമാർ ഉൽഘാടനം ചെയ്തു ചടങ്ങിൽ UDF പഞ്ചായത്ത് ചെയർമാൻ എ.എസ് ഹമീദ് ഹാജി അദ്യക്ഷത വഹിച്ചു.  മുൻ പഞ്ചായത്ത് മെമ്പർമാരായ മുസ്തഫ തായന്നൂർ, ജോസ് ജോസഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ഷീജ, ടി.പി.ഫാറുഖ് എന്നിവർ സംസാരിച്ചു പി.ബാലചന്ദ്രൻ സ്വാഗതവും, ഹമീദ് അമ്പലത്തറ നന്ദിയും പറഞ്ഞു

No comments