Breaking News

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ലോൺ/ലൈസൻസ്/സബ്സിഡി മേള ആഗസ്ത് 12 ന്


ഭീമനടി: 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. സംരംഭക വർഷത്തിൻ്റെ ഭാഗമായി കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു കൊണ്ട് 3 മുതൽ 4 ലക്ഷം വരെയുള്ള ആളുകൾക്ക് തൊഴിൽ കൊടുക്കുവാനുള്ള ഒരു ബൃഹത്തായ പദ്ധതിക്ക് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഈ പദ്ധതിയുടെ ഭാഗമായി തീരുമാനിച്ചിരുന്ന പൊതുബോധവത്കരണ ശില്പശാല കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പ്രദേശങ്ങളിൽ 2022 ജൂൺ മാസത്തോടെ പൂർത്തിയായി. ഈ പദ്ധതിയുടെ അടുത്ത ഘട്ടമായ ലോൺ / ലൈസൻസ്/സബ്സിഡി മേളകൾ എല്ലാ പഞ്ചായത്തുകളിലും നടന്നു വരികയാണ്.

   ജില്ലാ വ്യവസായ കേന്ദ്രവും ലീഡ് ബാങ്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ്ണ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലോൺ / ലൈസൻസ്/സബ്സിഡി മേളയിൽ ബാങ്ക് പ്രതിനിധികൾ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ,വ്യവസായ വകുപ്പിൻ്റെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നു.


ലോൺ/ലൈസൻസ്/സബ്സിഡി മേളയിൽ ലഭിക്കുന്ന സേവനങ്ങൾ


സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വായ്പയ്ക്കുള്ള അപേക്ഷകൾ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിന് കൈമാറാൻ അവസരമുണ്ടാകും. വായ്പ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ മനസിലാക്കാനും ബാങ്കിൻ്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഇതുവഴി സാധിക്കും.


സംരംഭകർക്ക് വിവിധ വകുപ്പുകളുടെ സബ്സിഡി അപേക്ഷകൾ അറിയാനും സബ്സിഡി അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാനും സാഹചര്യമൊരുക്കും.


KSWIFT പോർട്ടൽ വഴി Acknowledgement Certificate നൽകുന്നതിനും ഏകജാലക സംവിധാനം വഴി വിവിധ വകുപ്പുകളുടെ അനുമതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക് സംവിധാനവും മേളയുടെ ഭാഗമായി ഒരുക്കുന്നതാണ്.


ആഗസ്ത് 12 വെള്ളിയാഴ്ച രാവിലെ 10 :30 മണിക്ക് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ലോൺ / ലൈസൻസ് / സബ്സിഡി മേള സംഘടിപ്പിക്കുന്നു.

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്


പങ്കെടുക്കാൻ താത്പര്യമുള്ളർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.

8075137136 , 8547221083

No comments