Breaking News

യൂത്ത്‌ കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ഉത്തരമേഖലാ വടംവലി മത്സരം 21 ന് വെള്ളരിക്കുണ്ടിൽ


വെള്ളരിക്കുണ്ട് : യൂത്ത്‌ കോൺഗ്രസ്സ് നേതാവായിരുന്ന കനകപ്പള്ളിയിലെ വിനോജ് മാത്യുവിന്റെ സ്മരണയ്ക്കായി ബളാൽ മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉത്തരമേഘലാ വടം വലി മത്സരം നടത്തും.

ഈ മാസം 21ന് വെള്ളരിക്കുണ്ടിലെ പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിലാണ് വടംവലി മത്സരം നടത്തുന്നത്.

ഒന്നാം സ്ഥാനം നേടുന്നവർക്ക്‌ 15001 രൂപ ക്യാഷ് അവാർഡും വിനോജ് മാത്യു സ്മാരകട്രോഫിയും നൽകും.

രണ്ടാം സ്ഥാനക്കാർക്ക് 10001 രൂപയും ട്രോഫിയും മൂന്നാം സ്ഥാന ക്കാർക്ക് 7001 രൂപയും ട്രോഫി യും. നാലാം സ്ഥാനക്കാർക്ക് 5001 രൂപയും ട്രോഫിയും ലഭിക്കും.

15 ടീമുകൾ പങ്കെടുക്കുന്ന മത്സരം വൈകിട്ട് 5 മണിക്ക് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്യും.

ബിബിൻ അറയ്ക്കൽ അധ്യക്ഷത വഹിക്കും. ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം. പി ജോസഫ്, പരപ്പബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്, യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബി പ്രദീപ് കുമാർ എന്നിവർ പങ്കെടുക്കും

വിജയികൾക്കുള്ള സമ്മാനദാനം യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാപഞ്ചായത്ത്‌ അംഗവുമായ ജോമോൻ ജോസ് നിർവ്വഹിക്കും.

നീണ്ട ഇടവേളയ്ക്ക് ശേഷം മലയോര താലൂക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ നടക്കുന്ന ഉത്തര മേഘലാ വടം വലി മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

No comments