Breaking News

ഹിരോഷിമ നാഗസാക്കി ദിനാചരണം മാലോത്ത് കസ്ബ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ യുദ്ധവിരുദ്ധ സമൂഹ ചിത്രരചന നടത്തി


വള്ളിക്കടവ്: മാലോത്ത് കസ്ബ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ  നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി യുദ്ധവിരുദ്ധ സമൂഹ ചിത്രരചന നടത്തി. യുദ്ധത്തിൻ്റെ ഭീകരത വെളിപ്പെടുത്തന്ന, സമാധാനത്തിൻ്റെ സന്ദേശം പകരുന്ന വിഷയങ്ങൾ ചിത്രരചനയിൽ പ്രതിഭലിച്ചു.

കുട്ടികളിൽ കൗതുകവും പൂർവ്വ വിദ്യാർത്ഥികളിൽ യുദ്ധവിരുദ്ധ മനോഭാവവും  കൈവരുന്നതിനിടയാക്കി. സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും പ്രമുഖ ചിത്രകാരന്മാരും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡൻ്റെ സനോജ് മാത്യു അധ്യക്ഷത വഹിച്ചു.ചിത്രകലാ അധ്യാപകൻ ജോസഫ് ഫ്രാൻസീസ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ജ്യോതി ബസു കുട്ടികൾക്ക് സന്ദേശം നൽകി 

ജോർജ് തോമസ് സ്വാഗതം പറഞ്ഞു. ആശംസ അർപ്പിച്ച് പ്രിൻസിപ്പാൾ വിജി.കെ.ജോർജ്ജ്, സീനിയർ അസിസ്റ്റൻ്റ് പ്രസാദ്‌ എം.കെ, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്,ഫിലിം ആർട്ടിസ്റ്റ രമേശ് കെ.രാഘവൻ എന്നിവർ സംസാരിച്ചു. യോഗത്തിന് സോഷ്യൽ സയൻസ് ക്ലബ്ബ് വൈസ് ക്യാപ്റ്റൻ കുമാരി അശ്വതി കെ .എസ് നന്ദിയും പറഞ്ഞു

No comments