Breaking News

വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഓണാഘോഷവും പൂക്കള മത്സരവും സെപ്തം.7 ന്


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി (ദുർഗ്ഗ) ദേവീ ക്ഷേത്രത്തിൽ ഓണാഘോഷവും പൂക്കള മത്സരവും സെപ്തംബർ 7 ന് നടക്കും.

പൂക്കള മത്സരം 7 ന് രാവിലെ 8.30 ന് ആരംഭിക്കും. ഒന്നാം സമ്മാനം 5001 രൂപയും ട്രോഫിയും (സ്പോൺസർ ബീന  ജ്വല്ലറി വെളളരിക്കുണ്ട്)

രണ്ടാം സമ്മാനം 3001 രൂപ (സ്പോൺസർ കെ.വി.ഉണ്ണികൃഷ്ണൻ )

മൂന്നാം സമ്മാനം 2001 രൂപ (സ്പോൺസർ : നിള ബേക്കറി & കൂൾബാർ വെള്ളരിക്കുണ്ട് )

നാലാം സമ്മാനം 1001 രൂപ (സ്പോൺസർ ബിഗ് മാർട്ട് വെള്ളരിക്കുണ്ട് )

കൂടാതെ ഓണത്തല്ല്, കലം തല്ലി പൊട്ടിക്കൽ, ചാക്കിലിടി, സ്പൂൺ റൈസ്, വനിതകൾക്കുള്ള വിവിധ മത്സരങ്ങളും നടക്കും. രാമായണം ആസ്പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഉച്ചക്ക് അന്നദാനവും നടക്കും.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ക്ഷേത്രം പ്രസിഡണ്ട് പി വി ഭാസ്കരൻ്റെ അധ്യക്ഷതയിൽ വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി ഉദ്ഘാടനം ചെയ്യും. റിട്ട.ഐ.ജി കെ.വി മധുസൂദനൻ സമ്മാനദാനം നിർവ്വഹിക്കും. ഹരീഷ് പി നായർ, തങ്കമണി രാമകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ച്  സംസാരിക്കും. സെക്രട്ടറി വി.കെ ബാബുരാജ് സ്വാഗതവും ട്രഷറർ രവീന്ദ്രൻ മാസ്റ്റർ നന്ദിയും പറയും.

No comments