Breaking News

കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എസ്.എൻ.സിയു, നവീകരിച്ച പീഡിയാട്രിക് വാർഡ് എന്നിവയുടെ ഉദ്ഘാടനം 12ന് ആരോഗ്യമന്ത്രി നിർവ്വഹിക്കും


കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ  നവജാത  ശിശുകൾക്ക്  പ്രത്യേക പരിചരണം നൽകുന്ന  ജില്ലയിലെ ആദ്യത്തെ  എസ് എൻ സി യു വും , കേന്ദ്രീകൃത ഓക്സിജൻ  ബെഡ്ഡോട് കൂടിയ പീഡിയാട്രിക് വാർഡും    പണി പൂർത്തീകരിച്ച്  ഉദ്ഘാടനത്തിനായി സജ്ജമായിരിക്കുകയാണ്.നാഷണൽ  ഹെൽത്ത് മിഷൻ  മുഖേന  50 ലക്ഷം രൂപ   ഉപയോഗിച്ച് ആധുനിക  നിലവാരത്തിലുള്ള  സ്പെഷ്യൽ ന്യൂ ബോൺ  കെയർ യൂണിറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിർമ്മിച്ചിട്ടുള്ളത്. ഇതിൽ 34 ലക്ഷം രൂപയുടെ  സിവിൽ പ്രവർത്തിയും 16 ലക്ഷം രൂപയുടെ  ഉപകരണങ്ങളും മാണ് അനുവദിച്ചിട്ടുള്ളത്.                                പുതുതായി നിർമിച്ച സ്പെഷ്യൽ ന്യൂ ബോൺ  കെയർ യൂണിറ്റിൽ റിസപ്ഷൻ, സ്റ്റാഫ് റൂം, എസ് എൻ സി യു റൂം, മെയിൻ എസ് എൻ സി യു, സ്റ്റെപ് ഡൌൺ  എസ് എൻ സി യു, ഐസൊലേഷൻ  റൂം, സ്റ്റോറേജ് റൂം, ഫീഡിങ് റൂം, വാഷിങ്  ഏരിയ, സെന്റർലിസഡ് മെഡിക്കൽ ഗ്യാസ് തുടങ്ങിയ  സൗകര്യങ്ങളോട്  കൂടിയാണ്  എസ് എൻ സി യു തയ്യാറായിട്ടുള്ളത്. തൂക്കക്കുറവുള്ള നവജാത ശിശുക്കളുടെ സംരക്ഷണം, ബിൽറൂബിൻ കൂടിയ കുട്ടികൾക്കുള്ള ഫോട്ടോതെറാപ്പി  സൗകര്യം, ഇൻഫെക്ഷൻ ഉള്ള കുട്ടികൾക്കുള്ള പരിചരണം  തുടങ്ങിയ  സേവനങ്ങൾ  ഇവിടെ ലഭ്യമാകും. സീനിയർ പീഡിയാട്രീഷന്റെ  നേതൃത്വത്തിലുള്ള  വിദഗ്ദ്ധ ഡോക്ടർമാരുടെയും,  പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാരുടെയും  സേവനം ഇവിടെ ഉറപ്പുവരുത്തീട്ടുണ്ട്.

ഇ സി ആർ പി യിലൂടെ 36  ലക്ഷം ഉപയോഗിച്ചാണ്  പീഡിയാട്രിക് വാർഡ് നിർമ്മാണം പൂർത്തീകരിച്ചത്. സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് സപ്പോർട്ടോടുകൂടെയുള്ള 15 ബെഡുകൾ സജ്ജമാക്കിയിട്ടുള്ളത്, സെൻട്രലൈസ്ഡ് ആയതിനാൽ ഓക്സിജൻ തുടങ്ങിയ മെഡിക്കൽ ഗ്യാസുകൾ വള രെ സൗകര്യപ്രദമായി എളുപ്പത്തിൽ കുട്ടികൾക്ക് നല്കാൻ സാധിക്കും     പീഡിയാട്രിക് വാർഡ് നെഗറ്റീവ് പ്രഷർ സൗകര്യം ചെയ്തിട്ടുണ്ട് ,നെഗറ്റീവ് പ്രഷർ  സൗകര്യം COVID-19 പോലുള്ള വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ തുടങ്ങിയവ കൊണ്ടുണ്ടാവുന്ന മാരകമായ അസുഖങ്ങളെ ആശുപത്രിയിലുള്ള മറ്റു രോഗികളിലേക്ക് പകരാതിരിക്കാൻ സഹായിക്കുന്നു. എൻ എച്ച് എം സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി  പൂർത്തീകരിച്ചത്.

No comments