Breaking News

കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു


കാസർകോട് :കുമ്പള കളത്തൂരിൽ ഓടിക്കൊണ്ടിരുന്ന  കാറിന് തീപിടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട കാർ തൊട്ടടുത്തുള്ള മതിലിൽ ഇടിച്ചുനിന്നു. നിറയെ ആളുകൾ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് ഇറങ്ങി ഓടിയതിനാൽ ആളപായം ഒഴിവായി. സ്ത്രീകളുൾപ്പെടെ പരിക്കേറ്റ മുഴുവൻ യാത്രക്കാരെയും നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉപ്പള അഗ്നി രക്ഷാസേനയെത്തി തിയണച്ചു സിവിൽ ഡിഫൻസ് അംഗങ്ങളും സേനയോടൊപ്പം പ്രവർത്തിച്ചു.

No comments