Breaking News

മലയോര ഹൈവേ മരുതോം വനത്തിൽ ഉരുൾപൊട്ടിയെന്ന് സംശയം: പ്രദേശത്ത് മണ്ണിടിച്ചിലും ശക്തമായ മലവെള്ളപാച്ചിലും മരുതോം-മാലോം റോഡ് ഗതാഗതം തടസപ്പെട്ടു


മാലോം: മലയോര ഹൈവേ കടന്നു പോകുന്ന ബളാൽ പഞ്ചായത്തിലെ മരുതോം ചുള്ളിയിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നു സംശയം. പാലക്കൊല്ലിയിൽ കല്ലും മണ്ണും നിറഞ്ഞ ചളിവെള്ളം കുത്തിയൊലിക്കുന്നു. ജനങ്ങൾ ഭീതിയിലാണ്. മണ്ണും കല്ലും, ചെളിയും വന്നു നിറഞ്ഞ വെള്ളംകുത്തിയൊലിച്ച് മലയോര ഹൈവേയിൽ തടസം നേരിട്ടു. മരുതോം മാലോം ബൈപാസ്സ് മണ്ണിടിഞ്ഞു ഗതാഗതം നിലച്ചു. ഈ ഭാഗത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും. സ്ക്കൂളിൽ പോകുന്ന കുട്ടികളിൽ അതീവ ശ്രദ്ധ വേണമെന്നും ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അറിയിച്ചു.


വീഡിയോ കാണാനുള്ള ലിങ്ക് 

No comments