Breaking News

മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനും എതിരെ ധീരമായ നിലപാട് ; പടന്നക്കാട് ജുമാമസ്ജിദ് മഹല്ല് കമ്മറ്റിക്ക് അഭിനന്ദനവുമായി കാഞ്ഞങ്ങാട് പോലീസ്


മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനും എതിരെ ധീരമായ നിലപാടെടുത്ത പടന്നക്കാട് മുഹ് യുദ്ധീന്‍ ജുമാമസ്ജിദ് മഹല്ല് കമ്മറ്റിയെ നേരിട്ടെത്തി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരും സംഘവും അഭിനന്ദിച്ചു. 

മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവർ, ഇതു വിൽക്കുന്നവർ, ഇടനിലക്കാരായി പ്രവർത്തിക്കുന്നവർ ഇവർ ആരെങ്കിലും പ്രദേശത്തുകാരായി ഉണ്ടെങ്കിൽ അവരുടെ സ്ഥാനം മഹല്ലു കമ്മിറ്റിക്കു പുറത്തായിരിക്കുമെന്നും ഇത്തരക്കാരുടെ വിവാഹമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു പിന്തുണയും നൽകില്ലെന്നും കമ്മിറ്റി ഭാരവാഹികൾ പ്രഖ്യാപിച്ചിരുന്നു. സമൂഹത്തോടുള്ള ഉത്തരാവിദിത്വമാണെന്നും ഇത്‌ തങ്ങളുടെ കടമയാണെന്നും മഹല്ലുകമ്മിറ്റിക്കാരും ഈ തീരുമാനം മാതൃകയാണെന്ന് ഡിവൈ.എസ്.പി.യും പറഞ്ഞു

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേന ഐപിഎസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്ലീന്‍ കാസര്‍ഗോഡ് പദ്ധതിയുടെ കൂടെ നില്‍ക്കുന്ന മഹല്ല് കമ്മിറ്റിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണ് പോലീസ് സംഘം മസ്ജിദില്‍ നിന്നും മടങ്ങിയത്.


No comments