Breaking News

അയ്യങ്കാവിൽ പന്ത്രണ്ടു വയസുകാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച സംഭവത്തിൽ പിതാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു

അയ്യങ്കാവില്‍ 12 വയസുകാരിയെ അച്ഛന്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. ഇയാളെ രാജപുരം പൊലീസ് അറസ്‌റ് ചെയ്തു. പെണ്‍കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചത്. പെണ്‍കുട്ടി ബോധരഹിതയായതോടെയാണ് സംഭവം അമ്മയുടെ ശ്രദ്ധയില്‍ പെട്ടത്. അമ്മ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. ഓടികൂടിയ  നാട്ടുകാര്‍ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

No comments