Breaking News

അപകടഭീഷണി ഉയർത്തി പനത്തടി– റാണിപുരം റോഡിലെ വൈദ്യുതി തൂണുകൾ




രാജപുരം : വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് റോഡ് വികസനം വൈദ്യുതി തൂൺമാറ്റിയില്ല. റോഡരികിലെ വൈദ്യുതി തൂണാണ്‌ മാറ്റാത്തത്‌. പനത്തടിയിൽനിന്നും റാണിപുരത്തേക്ക് ഒരു കോടി രൂപ ചെലവിൽ റോഡ് വീതി കൂട്ടി മെക്കാഡം ടാർ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞു. ഇതുവരെയായി വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയില്ല. വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് നിത്യവും ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് വന്നുപോകുന്നത്.
റാണിപുരം ഡിടിപിസി റിസോർട്ടിന് മുൻവശത്തുള്ള വൈദ്യുതി തൂൺപോലും മാറ്റിയിട്ടില്ല. അതുകൊണ്ട്‌ റോഡിന് വീതി കൂട്ടി ടാർ ചെയ്‌തെങ്കിലും വൈദ്യുതി തൂൺ മാറ്റാത്തതിനാൽ റോഡ് വികസിപ്പിച്ചതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. റാണിപുരത്തിന്റെ കാലാവസ്ഥ കോടമഞ്ഞിൽ മൂടിയതിനാൽ അപകടസാധ്യത കൂടുതലുള്ള പ്രദേശമാണ്.


No comments