Breaking News

വെള്ളരിക്കുണ്ടിലെ സിബിറോയലിന് വിക്ടർ ജോർജ് നാഷണൽ മൺസൂൺ ഫോട്ടോഗ്രാഫി അവാർഡ്


വെള്ളരിക്കുണ്ട്: 'മഴ പറഞ്ഞ കഥ' എന്ന വിഷയത്തിൽ ദേശീയ തലത്തിൽ നടത്തിയ വിക്ടർ ജോർജ് മൺസൂൺ ഫോട്ടോഗ്രാഫി മത്സരത്തിൽ വെള്ളരിക്കുണ്ട് സ്വദേശി സിബിറോയലിന് ഒന്നാം സ്ഥാനം ലഭിച്ചു. വെള്ളരിക്കുണ്ട് റോയൽ സ്റ്റുഡിയോ ഉടമയായ സിബി ട്രാവൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ്. 25 വർഷമായി ഫോട്ടോഗ്രാഫി മേഖലയിലുണ്ട്. സംസ്ഥാന ദേശീയ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ  ഇതിനോടകം 42 ഓളം പുരസ്ക്കാരങ്ങൾ സിബി കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ഫോട്ടോഗ്രാഫി പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്.

No comments