Breaking News

കോളിച്ചാലിൽ നിയന്ത്രണം വിട്ട ലോറി പാലത്തിൻ്റെ കൈവരി തകർത്തു വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്


കോളിച്ചാൽ: പാണത്തൂരിൽ നിന്നും കോളിച്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി കോളിച്ചാലിൽ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ 5.30 നായിരുന്നു സംഭവം. പാണത്തൂർ സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള വാഹനം കോളിച്ചാൽ പാലത്തിന്റെ കൈ വരി തകർത്ത നിലയിലായിലായിരുന്നു അപകടം നടന്നത്. വാഹനത്തിന്റെ മുൻഭാഗം പുഴയിലേക്ക് തൂങ്ങി നിന്നു. അര മണിക്കൂറോളം നടന്ന പരിശ്രമത്തോടെ  ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തു.

No comments