Breaking News

കണ്ണൂരിൻ്റെ ഗജവീരൻ ഓലയമ്പാടി മണികണ്ഠൻ ചരിഞ്ഞു


പെരിങ്ങോം : കണ്ണൂരിൻ്റെ ഗജവീരൻ ഓലയമ്പാടി മണികണ്ഠൻ ചരിഞ്ഞു. തലയെടുപ്പും, ആകാരഭംഗിയും,കൊണ്ട് ആനപ്രേമികളുടെ മനസ്സ് കീഴടക്കിയ ഓലയമ്പാടി മണികണ്ഠനാണ് മലബാറിലെ ഒട്ടും മിക്ക ക്ഷേത്രങ്ങളിലും തിടമ്പേറ്റിയിരുന്നത്. തൃശ്ശൂർ പൂരത്തിന് കണ്ണൂരിൻ്റെ കരുത്ത് കാണിച്ച ഗജവീരനായിരുന്നു മണികണ്ഠൻ.ഓലയമ്പാടിയിലെ ചോമ്പാളൻ അലിയുടെ മകൻ ഹാരീസാണ് ആനയുടെ ഉടമസ്ഥൻ. അസുഖത്തെ തുടർന്ന് കുറച്ച് ദിവസങ്ങളായ് ചികിത്സയിലായിരുന്നു. ശാന്ത സ്വഭാവക്കാരനായ മണികണ്ഠൻ ഓലയമ്പാടി ഗ്രാമത്തിൻ്റേയും സ്പന്ദനമായിരുന്നു. ഈ ഗജവീരൻ്റെ വിയോഗത്തിൽ ആന പേമികൾക്കൊപ്പം ഒരു നാടും വിതുമ്പുകയാണ്.

No comments