Breaking News

വംശീയ വൈദ്യനും, തടുപ്പ ജ്യോത്സ്യനുമായ വെള്ളരിക്കുണ്ട് ഏറ്റാൻചിറ്റയിലെ കുഞ്ഞിരാമൻ വൈദ്യർക്ക് കേരള വനവാസി വികാസ കേന്ദ്രത്തിന്റെ ആദരവ്


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തിലെ ഏറാൻചീറ്റ ഊരിലെ ഊര് മൂപ്പനും,തടുപ്പ ജ്യോത്സ്യനുമായ ബേളൂർ വീട്ടിൽ കുഞ്ഞിരാമൻ വൈദ്യരെ കേരള വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.പാരമ്പര്യമായി പിതാമഹൻമാരിൽ നിന്നും കിട്ടിയ അറിവുകളും, അതോടൊപ്പം നാട്ടറിവുകളുമാണ് 45 വർഷക്കാലമായി അദ്ദേഹം പിൻതുടർന്നു പോന്നിരുന്ന ചികിത്സ സമ്പ്രദായം.വാത സംബന്ധമായ അസുഖങ്ങൾ, മുടി ക്കൊഴിച്ചിൽ, വിട്ടു മാറാത്ത തലവേദന , മൂത്രക്കല്ല്, മൂലക്കുരു, ശ്വാസംമുട്ടൽ, ബ്ലഡ് പ്രഷർ, പ്രമേഹം, മുഖക്കുരു വയറ്റിലുണ്ടാകുന്ന വ്രണങ്ങൾ, തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങൾ,സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക്, തുടങ്ങിയ രോഗങ്ങൾക്ക് ശാസ്ത്രീയമായ രീതിയിൽ തന്നെ അദ്ദേഹം ചികിത്സിക്കുന്നു. ഈയിടെ മരണപ്പെട്ട പ്രശസ്ത തടുപ്പ ജ്യോത്സ്യൻ ശ്രീ. നെല്ലിക്കാടൻ കണ്ണനാണ് അദ്ദേഹത്തിന്റെ ഗുരു. പൊട്ടൻ തെയ്യവും, കരിം ചാമുണ്ഡിയുമാണ് അദ്ദേഹത്തിന്റെ ആരാധന മൂർത്തികൾ. ഗോത്ര സംസ്കാരത്തിന്റെ തനതായ സമ്പ്രദായങ്ങൾ നിലനിർത്തി കൊണ്ട് തന്നെയാണ് ചികിത്സ രീതികൾ  നടത്തി വരുന്നത്. 12 വർഷക്കാലമായി സർക്കാർ തലത്തിൽ വംശീയ വൈദ്യത്തിൽ കിർത്താഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ചികിത്സാലയം സ്വന്തമായി ഉണ്ടെങ്കിലും 3 വർഷത്തോളമായി കിർത്താഡ്സിൽ നിന്നും ഒരു ആനുകൂല്യവും അദ്ദേഹത്തിന് ലഭിക്കുന്നില്ല. കണ്ണൂർ വിഭാഗ് ഹിതരക്ഷ പ്രമുഖ് ഷിബു പാണത്തൂർ പൊന്നാടയണിയിച്ച് മെമന്റോ നൽകി ആദരിച്ചു. ഗോത്രകല പ്രമുഖ് സി.പി.രാമൻ കുറ്റിക്കോൽ , ഭാരതീയ ജനത പാർട്ടി ബളാൽ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ശ്രീ.രാജീവൻ പറമ്പത്ത്, 115-ാം നമ്പർ ബൂത്ത് സെക്രട്ടറി  ശ്രീധരൻ കമല പ്ലാവ്, ബൂത്ത് കമ്മറ്റിയംഗം ശ്രീ. ഗോപി കമലപ്ലാവ്, മനു മടയങ്ങാനം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

No comments