Breaking News

കൃഷ്ണപിള്ള ദിനം: വെള്ളരിക്കുണ്ട് പന്നിത്തടത്ത് സി.പി.ഐ പൊതുയോഗവും അനുമോദന സദസും സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: സഖാവ് കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് സി.പി.ഐ  വെള്ളരിക്കുണ്ട് പന്നിത്തടത്ത് വച്ച് നടത്തിയ പൊതുയോഗം സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. പന്നിത്തടം പ്രദേശത്തു നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർഥികളായ അലക്സ് ബിജു, അലീന ,അൽഫോൻസാ, പവനാ എലിസബത്ത് രാജു എന്നിവരെയും, കണ്ണൂർ യൂണിവേഴ്സിറ്റി എം എ എക്കണോമിക്സിൽ രണ്ടാം റാങ്ക് കിട്ടിയ മാനസ രാജുവിനെയും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് കുര്യാക്കോസ് മെമന്റോ നൽകി ആദരിച്ചു

ലോക്കൽ സെക്രട്ടറി ചന്ദ്രൻ വിളയിൽ, ഷാജൻ പൈങ്ങോട്ട് എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ എം.കെ രാമചന്ദ്രൻ അധ്യക്ഷത വഹിക്കുകയും സി ഡി മാത്യു സ്വാഗതം ആശംസിക്കുകയും ചെയ്തു. റാങ്ക് ജേതാവ് മാനസ രാജു മറുപടി പ്രസംഗം നടത്തി.

No comments