Breaking News

ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലെ നിക്ഷേപങ്ങൾ തിരിച്ച് കിട്ടാത്ത കർഷകർ വെള്ളരിക്കുണ്ട് സഹകരണ ജോ. രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി


വെള്ളരിക്കുണ്ട്: കാസർഗോഡ് ജില്ല റബർമാർക്കറ്റിങ്ങ് സൊസൈറ്റിയിലെ നിക്ഷേപങ്ങൾ തിരിച്ചു കിട്ടാത്തതുമായി ബന്ധപെട്ട്, തുടർ സമരത്തിന്റെ ഭാഗമായി നിക്ഷേപക കുട്ടായ്മയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. നിക്ഷേപങ്ങൾ കാലാവധി കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും തിരിച്ചു നൽകാത്തതിലും സർക്കാർ നടപടികൾ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടും, നാലഞ്ചു വർഷമായി നിക്ഷേപകർ നിരന്തരമായി പരാതികൾ നൽകിയിട്ടും, സൊസൈറ്റിക്കെതിരെ

നിക്ഷേപങ്ങൾ തിരികെ കൊടുക്കുവാൻ ആവശ്യമായ നടപടികളൊന്നും സ്വീകരിക്കാത്ത സഹകരണ വകുപ്പ് രജിസ്റ്റട്രാറുടെ പ്രവർത്തനത്തിൽ പ്രതിക്ഷേധിച്ചു കൊണ്ടുമാണ് ധർണ്ണ സമരം നടത്തിയത്.

ജില്ലാ  സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ (വെള്ളരിക്കുണ്ട്) ഓഫീസിന് മുമ്പിൽ നടന്ന ധർണാ സമരം സംയുക്ത സമരസമിതി ചെയർമാൻ കെ.വി മാത്യു സമരം ഉത്ഘാടനം ചെയ്തു. സുരേഷ് മാലോം സ്വാഗതം പറഞ്ഞു. സിബിൾ ജേക്കബ്ബ്, ബാബു സോപാനം, ഉത്തമൻ വെള്ളരിക്കുണ്ട് തുടങ്ങിയവർ സംസാരിച്ചു. ധർണ്ണ സമരത്തിന് ശേഷം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർക്ക് നിക്ഷപകർ നിവേദനം നൽകി.

No comments