Breaking News

അളവിൽ കൂടുതൽ വിദേശമദ്യം : വെസ്റ്റ് എളേരി സ്വദേശിക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ : അളവിൽ കൂടുതൽ വിദേശമദ്യവുമായി അടുക്കളംപാടി  പുലിമട റോഡ് ജംഗ്ഷനിലെ റോഡ് അരികിൽ നിന്നും പിടികൂടിയ വെസ്റ്റ് എളേരി സ്വദേശിക്കെതിരെ ചിറ്റാരിക്കാൽ പോലീസ് അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വെസ്റ്റ് എളേരി സ്വദേശി സത്യൻ  (43) നെതിരെയാണ് കേസ് എടുത്തത്. അടുക്കളംപാടി പുലിമട  റോഡ് അരികിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ സഞ്ചിയുമായി നിൽക്കുകയായിരുന്ന സത്യനെ പോലീസ് പരിശോധിച്ചപ്പോളാണ് സഞ്ചിയിൽ അളവിൽ കൂടുതൽ വിദേശമദ്യമാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പോലീസ് കേസ് എടുത്തത്.




No comments