Breaking News

യാദവസഭ തായങ്കട യൂണിറ്റിന്റെ വാർഷികവും ഉന്നത വിജയികൾക്ക് അനുമോദനവും നടത്തി വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡണ്ട് പി.ടി നന്ദകുമാർ ഉദ്ഘാടനം ചെയ്തു


അമ്പലത്തറ: അഖില കേരള യാദവസഭ തായങ്കട യൂണിറ്റിന്റെ വാർഷികവും ഉന്നത വിജയികൾക്ക് അനുമോദനവും ഞായറാഴ്ച രാവിലെ 10ന് യാദവസഭ വെള്ളരിക്കുണ്ട് താലുക്ക് പ്രസിഡന്റ് പി. ടി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ചിത്ര രചനയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജിഷ്ണു പ്രസാദിനെയും അഭിനന്ദ്.എംനെയും അനുമോദിച്ചു.

യുണിറ്റ് സെക്രട്ടറി കെ.ഭാമോദരൻ സ്വാഗതം പറഞ്ഞു. യുണിറ്റ് പ്രസിഡൻ്റ് എം.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സ്ഥാനികരായ കൃഷ്ണനച്ഛൻ , നാരായണച്ഛൻ, വിജയകുമാറച്ഛൻ തുടങ്ങിയവർ സംബന്ധിച്ചു. എം.നാരായണൻ മുണ്ടപ്ലാവ് (താലൂക്ക് വൈസ് പ്രസിഡന്റ്) പി.സുരേന്ദ്രൻ (താലുക്ക് ട്രഷറർ ), തമ്പാൻ പറക്കളായി സംസാരിച്ചു ഗോപാലകൃഷ്ണൻ (യുണിറ്റ് ട്രഷർ ) നന്ദി പറഞ്ഞു.

No comments