Breaking News

മാലോത്ത് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ഹരീഷ് പി നായർ പ്രസിഡണ്ട്


വെള്ളരിക്കുണ്ട്: മാലോത്ത് സർവിസ് സഹകരണ ബേങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഹരീഷ് പി നായർ, സണ്ണി മുത്തോലി, സണ്ണി കള്ളിവയലിൽ, വി ജെ ആൻഡ്രൂസ്,പി കുഞ്ഞമ്പു നായർ,സാജൻ ജോസഫ്, ജോബി കാര്യാവിൽ, വിൻസെൻ്റ്, ആമിന, ജാൻസി ടോമി, പ്രസന്ന, ബിന്ദു സാബു എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഇന്ന് നടന്ന പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ ഹരിഷ് പി നായരെ പ്രസിഡൻ്റായി തെരെഞ്ഞെടുത്തു. ബളാൽ സ്വദേശിയായ ഹരീഷ് പി നായർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. മുൻ ജില്ലാ പഞ്ചായത്തംഗവും, കേബിൾ ടിവി അസോസിയേഷൻ ജില്ലാ പ്രസിഡൻറുമാണ്. സണ്ണി ജോർജ് മുത്തോലിയാണ് വൈസ് പ്രസിഡൻ്റ്

No comments