Breaking News

മലയോരത്തിന് ചെണ്ടുമല്ലി വസന്തം തീർത്ത് പരപ്പ ബാനത്തെ ജയകൃഷ്ണൻ


പരപ്പ: ചെണ്ടുമല്ലികൃഷിയിൽ വിജയം കൊയ്തിരിക്കുകയാണ് പരപ്പ ബാനത്തെ ജയകൃഷ്ണൻ എന്ന കർഷകൻ. കാർഷികമേഖല പരാജയപ്പെടുന്ന സ്ഥാനത്താണ് ഇദ്ദേഹം ചെണ്ടുമല്ലികൃഷി എന്ന പുതിയ ആശയവുമായി മുൻപോട്ടു വന്നത് .പെരിയ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നും ലഭ്യമായ തൈകളാണ് ഇദ്ദേഹം നടാൻ ഉപയോഗിച്ചത് ഇപ്പോൾ ചെണ്ടുമല്ലി എല്ലാം പൂത്ത് വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. കാഞ്ഞങ്ങാട് മാർക്കറ്റിൽ ആണ് ഇദ്ദേഹം പൂക്കൾ വിൽക്കുന്നത് കിലോക്ക് 150 രൂപ വില ലഭിക്കുന്നു. 

ചെണ്ടുമല്ലിയുടെ ഇടയിലെല്ലാം പച്ചക്കറി കൃഷിയും ഈ കർഷകൻ ചെയ്യുന്നുണ്ട്. വെണ്ട, പയർ, തക്കാളി, പച്ചമുളക് എന്നിവ യഥേഷ്ടം വളരുന്നുണ്ട്. ചെണ്ടുമല്ലിയുടെ ഇടവിള കൃഷി ആയതിനാൽ പച്ചക്കറിക്ക് കൂടുതൽ പ്രതിരോധശേഷി ലഭിക്കുകയും കീടാണുക്കൾ ഇല്ലാത്ത ശുദ്ധമായ പച്ചക്കറി ലഭിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിൻ്റെ മേന്മയെന്ന് ജയകൃഷ്ണൻ മലയോരം ഫ്ലാഷിനോട് പറഞ്ഞു. വിനോദസഞ്ചാരികൾക്കായി ഫാം ടൂറിസവും ഇദ്ദേഹം ചെയ്തു വരുന്നു. 

-Chandru Vellarikkund


No comments