Breaking News

ഭാരത് ജോഡോ യാത്ര വിജയിപ്പിക്കും ; പരപ്പ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി യോഗം സമാപിച്ചു


പരപ്പ : കന്യാകുമാരി മുതൽ  കാശ്മീർ വരെ, രാഹുൽഗാന്ധി നയിക്കുന്ന ഭാരത്ജോഡോ യാത്ര വിജയിപ്പിക്കുവാൻ  പരപ്പ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി തീരുമാനിച്ചു. സെപ്റ്റംബർ ഇരുത്തിയെഴിന് മലപ്പുറം ജില്ലയിലെത്തുന്ന ജാഥയിൽ പരമാവധി  പ്രവർത്തകരെ അണിനിരത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഉമേശൻ ബേളൂർ  യോഗം ഉത്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ വി. കൃഷ്ണൻ ആധ്യക്ഷം വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി കെ. പി. ബാലകൃഷ്ണൻ, മണ്ഡലം ഭാരവാഹികളായ സിജോ പി ജോസഫ്, അശോകൻ ആറളം, പദ്മനാഭൻ എ, കെ. ഗോപാലൻ നായർ, ചന്ദ്രൻ സി എന്നിവർ പ്രസംഗിച്ചു.

No comments