Breaking News

"ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവാൻ തീരുമാനം" ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബിരിക്കുളം ബൂത്ത് എക്സിക്യൂട്ടീവ് യോഗം സമാപിച്ചു


ബിരിക്കുളം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം 180 ബിരിക്കുളം ബൂത്ത് എക്സിക്യൂട്ടീവ് യോഗം രാഹുൾ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാകുന്നതിനും, ഭാരത് ജോഡോ യാത്രയുടെ സന്ദേശം എല്ലാ വീടുകളിലെത്തിക്കുന്നതിനും തിരുമാനിച്ചു. ബിരിക്കുളം കോൺഗ്രസ് ഓഫീസിൽ വെച്ച് ച്ചേർന്ന യോഗം INTUC ജില്ലാ സെക്രട്ടറി സി ഒ സജി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് അനു ജോൺ മാലോലയിൽ അദ്ധ്യക്ഷത വഹിച്ചു.കെ പി ചിത്രലേഖ' മണ്ഡലം ജനറൽ സെക്രട്ടറി ബാലഗോപാലൻ പി ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നോമ്പിൽ വെള്ളൂക്കുന്നേയിൽ, രാജീവൻ കാളിയാനം ' വർക്കി പന്തമാക്കൽ, ദാമോദ്ദരൻ നായർ പി ,ഷിബു മുണ്ടയ്ക്കൻ' റോയ് അതിരകുളങ്ങര, ദിവ്യ രതീഷ് , തുടങ്ങിയവർ സംസാരിച്ചു'

No comments