Breaking News

വിലക്കയറ്റത്തിനെതിരെ കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ധർണ്ണ നടത്തി


വെള്ളരിക്കുണ്ട്: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് ജനവിരുദ്ധ നയങ്ങൾക്കെതിരെയും  നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും കേരളാ കോൺഗ്രസ് (ജേക്കബ്) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി ജില്ലാ പ്രസിഡൻറ് ആൻ്റക്സ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണ സമരം പാർട്ടി സംസ്ഥാന ട്രഷറർ ശ്രീവൽസൻ അത്തിക്കൽ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് സി എസ് തോമസ്, ജില്ലാ സെക്രട്ടറി ശ്രീ മാത്യു നാരകത്തറ, സത്യം കമ്പല്ലൂർ, ടോം സി തോമസ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് മനോജ് വലിയ പ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു

No comments