Breaking News

'ക്ലീൻ കാസർകോട് ': എം.ഡി.എം.എയുമായി രണ്ടു പേർ കാഞ്ഞങ്ങാട് പോലീസിൻ്റെ പിടിയിൽ

കാഞ്ഞങ്ങാട്:ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ജില്ലയിൽ  നടപ്പിലാക്കി വരുന്ന" ക്ളീൻ കാസറഗോഡ് പദ്ധതിയുടെ  ഭാഗമായി മയക്കുമരുന്നു വേട്ടയും ലഹരി വിരുദ്ധ ബോധവൽക്കരണ നീക്കങ്ങളും അതിശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്.  ഇതിന്റെ ഭാഗമായി ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് DYSP പി. ബാലകൃഷ്ണൻനായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ. പി. ഷൈനിന്റെയും നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ മാരക മയക്കു മരുന്നായ MDMA വില്പന ക്കായി സൂക്ഷിച്ച രണ്ടു പേർ അറസ്റ്റിൽ ആയി.

മിയാദ്  ഹോസ്ദുർഗ് കടപ്പുറം. മുഹമ്മദ്‌ സുബൈർ എൽ.കെ  ഹോസ്ദുർഗ് എന്നിവരാണ് യഥാക്രമം 1.160 ഗ്രാം ,1.93 ഗ്രാം MDMAയും  കാറും ആയി അറസ്റ്റിലായത്.

പോലീസ് സംഘത്തിൽ ഹോസ്ദുർഗ് സ്റ്റേഷനിലെ എസ്.ഐ സുവർണൻ ഏഎസ്ഐ അബുബക്കർ കല്ലായി സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ കുമാർ,അനീഷ്. പ്രശാന്ത് ജ്യോതിഷ് എന്നിവർ ഉണ്ടായിരുന്നു 

No comments