Breaking News

വീവൺ ക്ലബ്ബിൻ്റെയും ആവുളക്കോട് ഊരുകൂട്ടത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി


വെള്ളരിക്കുണ്ട്: കിനാനുർ കരിന്തളം പഞ്ചായത്ത് പത്താം വാർഡിൽ പുതിയതായി രൂപീകരിച്ച വീ വൺ ക്ലബ്ബിന്റെയും ആവുളക്കോട് ഊരുക്കൂട്ടത്തിന്റയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ സിൽവി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ്‌ രാജേഷ് കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. സത്യാമധു, ജോസ് പനക്കത്തോട്ടം, വിജിമോൻ കിഴക്കുംകര, കൃഷ്ണൻ കുട്ടി, രാജേന്ദ്രൻ,സുഭാഷ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി രാഹുൽ സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു. കലാ കായിക പരിപാടികളും ഓണസദ്യ യും ഉണ്ടായിരുന്നു

No comments